കടയ്ക്കുമുന്നില്‍ രണ്ടു കഞ്ചാവ് ചെടികള്‍ കണ്ടെത്തി

ചാവക്കാട്: കോടതിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ അടഞ്ഞു കിടക്കുന്ന കടക്കു മുന്നില്‍ രണ്ടു കഞ്ചാവ് ചെടികള്‍ കണ്ടെത്തി. പാഴ്‌ചെടികള്‍ക്കിടയിലാണ് രണ്ടു മാസത്തോളം വളര്‍ച്ചെത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന കടമുറിയുടെ മുന്നിലുള്ള ടൈലിനോട് ചേര്‍ന്നാണ് പാഴ്‌ചെടികളുടെ കൂട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടത്. ചാവക്കാട് എക്‌സൈസ് അധികൃതര്‍ സ്ഥലത്തെത്തി കഞ്ചാവ് ചെടികള്‍ പറിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി അനിലാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബാബു, സിദ്ധാര്‍ഥന്‍, ഫല്‍ഗുണന്‍, അനില്‍കുമാര്‍  സ്ഥലത്തെത്തി. കഞ്ചാവ് ചെടികള്‍ ആരെങ്കിലും വളര്‍ത്തിയതാണോ എന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

RELATED STORIES

Share it
Top