കടയ്ക്കാട്ട് എസ്്ഡിപിഐയുടെ കൊടിമരം നശിപ്പിച്ചുപന്തളം: കടയ്ക്കാട് ഉളമയില്‍ എസ്ഡിപിഐയുടെ കൊടിയും കൊടിമരവും സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവത്തില്‍ എസ്ഡിപിഐ പ്രതിഷേധിച്ചു. യോഗത്തില്‍ മുന്‍സിപ്പല്‍ സെക്രട്ടറി റംസി ഖാദര്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐയുടെ ജന പിന്തുണയിലുണ്ടായ വളര്‍ച്ചയില്‍ വിറളി പൂണ്ട് ഇരുളിന്റെ മറവില്‍ മനപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊടിമരം നശിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അംഗങ്ങളായ ഷാനവാസ്, ഷൈജു,സജാദ് സംസാരിച്ചു. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top