കടയില്‍ കയറി കടയുടമയുടെ ഭാര്യയെ മര്‍ദിച്ചു

കായംകുളം: അലങ്കാര മല്‍സ്യക്കടയില്‍ കയറി കടയുടമയുടെ ഭാര്യയെ യുവാവ് കമ്പിവടി കൊണ്ട് അടിച്ചു. മുക്കടയില്‍ അലങ്കാര മല്‍സ്യക്കട നടത്തുന്ന കായംകുളം കീരിക്കാട് തെക്ക് പട്ടാണിപറമ്പില്‍ ഷിനുവിന്റെ ഭാര്യ ശ്രീജ(30) യെയാണ് മര്‍ദിച്ചത്.ഇന്നലെ ഉച്ചക്ക് ആണ് സംഭവം. ഭര്‍ത്താവിനെ ചോദിച്ചെത്തിയ യുവാവ് കൈയില്‍ കരുതിയിരുന്ന കമ്പി കൊണ്ട് യുവതിയുടെ തലക്കും കാലിനും കൈയ്യിലും അടിക്കുകയും തറയില്‍ ഇട്ട് ചവിട്ടുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു കരുനാഗപ്പള്ളി സ്വദേശിയ യുവാവാണ് കുത്തിയതെന്ന് യുവതി പറഞ്ഞു ഒരു വര്‍ഷം മുമ്പ് ശ്രീജയുടെ ഭര്‍ത്താവില്‍ നിന്നും യുവാവ് അക്വോറിയവും അലങ്കാര മല്‍സ്യവും വാങ്ങി കച്ചവടം നടത്തിയിരുന്നു മൂന്ന് ലക്ഷത്തോളം രൂപ ഇവര്‍ക്ക് യുവാവ് നല്‍കാനുണ്ടായിരുന്നു. അത് നിരന്തരം അവശ്യപ്പെടുന്നതിലുള്ള വൈര്യാഗമാണ് അക്രമണത്തിന് കാരണമെന്നും പറയുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീജ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

RELATED STORIES

Share it
Top