കടമുറി കൈയേറ്റം : എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗത്തെ വ്യാപാരി സംഘടനയില്‍ നിന്ന് പുറത്താക്കിവാണിമേല്‍: ഭൂമിവാതുക്കല്‍ ടൗണിലെ കുടിയൊഴിപ്പിക്കപ്പെട്ട കച്ചവടക്കാരുടെ സമരവുമായി ബന്ധപ്പെട്ട് വ്യാപാരി സംഘടനയില്‍ കലാപം. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗത്തെ സംഘടനയില്‍ നിന്നും പുറത്താക്കി.രണ്ട് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വ്യാപാരി വ്യവസായി ഏകോപന സമിതി വാണിമേല്‍ യൂനിറ്റിലെ കെ പി സുലൈമാന്‍ ഹാജിയെയാണ് സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. അദ്ദേഹത്തോട് വിശദീകരണം പോലും ചോദിക്കാതെയാണ് നടപടി. അതേസമയം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെ പുറത്താക്കിയ നടപടി ശരിയല്ലെന്ന് ഒരു വിഭാഗം കച്ചവടക്കാര്‍ പറഞ്ഞു. മില്‍മ ബൂത്ത് നടത്തുന്ന വി പി ഹമീദ്, സുഹാന ഫുട്‌വെയര്‍ ഉടമ വി പി ബഷീര്‍ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സംയുക്ത വ്യാപാരി സമരസമിതിയുടെ നേതൃത്വത്തിലാണ് കടമുറി കച്ചവടക്കാര്‍ക്ക് തിരിച്ചുകിട്ടാനായി സമരം തുടങ്ങിയത്. അവസാനത്തെ സമരമുറയായാണ് കട കൈയ്യേറ്റം തീരുമാനിച്ചത്. ഈ തീരുമാനം അംഗീകരിക്കാത്തതാണ് സുലൈമാന്‍ ഹാജിയെ പുറത്താക്കാന്‍ കാരണം. സംഘടനയുടെ തീരുമാനം ലംഘിക്കുകയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും ചെയ്തതിനാല്‍ പുറത്താക്കുന്നു എന്നാണ് അദ്ദേഹത്തിന് അറിയിപ്പ് നല്‍കിയിട്ടുള്ളത്.

RELATED STORIES

Share it
Top