കടപ്പത്ര കുംഭകോണം: അഞ്ചുപേര്‍ക്ക് തടവ്

മുംബൈ: 1992ലെ കടപ്പത്ര കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരടക്കം അഞ്ചുപേരെ പ്രത്യേക കോടതി വിവിധ കാലയളവിലെ തടവിനു ശിക്ഷിച്ചു. ആര്‍ ലക്ഷ്മിനാരായണന്‍, എസ് ശ്രീനിവാസന്‍ (ഫൈനാന്‍ഷ്യല്‍ ഫെയര്‍ഗ്രോത്ത് സര്‍വീസസ് ലിമിറ്റഡ്-എഫ്എഫ്എസ്എല്‍), തരിയന്‍ ചാക്കോ, വൈ സുന്ദരബാബു, ആര്‍ കല്യാണരാമന്‍ (ആന്ധ്ര ബാങ്ക് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്-എബിഎഫ്എസ്എല്‍) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
എഫ്എഫ്എസ്എല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ലക്ഷ്മി നാരായണന്‍, സീനിയര്‍ വൈസ് പ്രസിഡന്റായ ശ്രീനിവാസന്‍ എന്നിവരെ മൂന്നു വര്‍ഷത്തെ തടവിനും എബിഎഫ്എസ്എല്‍ ഉദ്യോഗസ്ഥരെ നാലുവര്‍ഷത്തെ തടവിനുമാണ് ശിക്ഷിച്ചത്.

RELATED STORIES

Share it
Top