മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ മാതാവ് അന്തരിച്ചു

കണ്ണൂര്‍:മന്ത്രിയും കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റുമായ കടന്നപ്പള്ളി  രാമചന്ദ്രന്റെ മാതാവ് തോട്ടട ജവഹര്‍ നഗര്‍ ഹൗസിങ് കോളനിയിലെ മാണിക്യയില്‍ ടി കെ പാര്‍വതിയമ്മ (98) നിര്യാതയായി. സംസ്‌കൃത പണ്ഡിതനും പ്രശസ്ത ജ്യോതിഷ പണ്ഡിതനുമായ പരേതനായ പി വി കൃഷ്ണന്‍ ഗുരുക്കളുടെ ഭാര്യയാണ്.സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് .മറ്റുമക്കള്‍: പി വി രവീന്ദ്രന്‍ (റിട്ട. കെല്‍ട്രോണ്‍ ജീവനക്കാരന്‍), പരേതരായ പി വി ബാലകൃഷ്ണന്‍, പി വി ശിവരാമന്‍.
മരുമക്കള്‍: ടി എം സരസ്വതി ടീച്ചര്‍ (റിട്ട. ടീച്ചര്‍ ഇരിങ്ങല്‍ സുബ്രഹ്മണ്യ വിലാസം യുപി സ്‌കൂള്‍), പ്രസന്നകുമാരി (റിട്ട. ടീച്ചര്‍, എടക്കാട് മണപ്പുറം സ്‌കൂള്‍),ജ്യോത്സ്‌ന ( റിട്ട.ടീച്ചര്‍, എളയാവൂര്‍ സി എച്ച് എം ഹയര്‍ സെക്കണ്ടറി  സ്‌കൂള്‍). സഹോദരങ്ങള്‍: പരേതരായ ടി കെ ലക്ഷ്മി ടീച്ചര്‍, ടി കെ ദേവകി ടീച്ചര്‍

RELATED STORIES

Share it
Top