കടത്തനാടിനു നഷ്ടമായത് മികച്ച സംഘാടകനെ

വടകര: കടത്തനാട്ടില്‍ യുഡിഎഫ് പ്രസ്ഥാനത്തിന് താങ്ങും തണലുമായി നിന്ന നേതാവും മികച്ച സംഘാടകനുമായിരുന്നു ഇന്നലെ വിടവാങ്ങിയ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പുത്തൂര്‍ അസീസ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ യുഡിഎഫിന് വടകര മേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്താനും ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലും രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയെ വിജയക്കൊടി നാട്ടാനും നിര്‍ണായക പങ്കവഹിച്ചത് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ മുഖ്യ ഭാരവാഹി സ്ഥാനം വഹിച്ചത് പുത്തൂര്‍ അസീസ് ആയിരുന്നു.  വടകര ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് കൈകളില്‍ ഏല്‍പ്പിക്കാനും ബ്ലോക്കിന് കീഴിലെ മറ്റു പഞ്ചായത്തുകളില്‍ യുഡിഎഫിന്റെ നിര്‍ണായക സ്വാധീനമുണ്ടാക്കാനും അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. പാര്‍ട്ടിയുടെ മറ്റു പരിപാടികളുടെയും സംഘാടന മികവിലും പുത്തൂര്‍ അസീസ് മുന്നില്‍ തന്നെയായിരുന്നു. പല സംസ്ഥാന നേതാക്കള്‍ നടത്തിയ യാത്രകളും വടകരയില്‍ എത്തിച്ചേരുന്ന പരിപാടികള്‍ക്ക് രക്ഷാധികാരി സ്ഥാനം ഇദ്ദേഹത്തിനാണ്. താഴെതട്ട് മുതലുള്ള പ്രവര്‍ത്തകരുമായി ഇദ്ദേഹത്തിന് നല്ല ബന്ധം പുലര്‍ത്താന്‍ സാധിച്ചു.
പ്രതിപക്ഷം പോലും ആ പ്രവര്‍ത്തന ശൈലി അംഗീകരിച്ചിരുന്നു.  കൊണ്ട് തന്നെ പുത്തൂര്‍ അസീസ് എന്ന പ്രായം തളര്‍ത്താത്ത കര്‍മ്മ ധീരനായ പ്രവര്‍ത്തകന്റെ വിയോഗം യുഡിഎഫിനും ലീഗുനും തീരാ നഷ്ടമെന്നാണ് വിലയിരുത്തപ്പെടുന്നത്.

RELATED STORIES

Share it
Top