കടകളിലെ മോഷണം: ജെന്റ്‌സ് ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍

ചാവക്കാട്: അഞ്ചങ്ങാടിയിലെ കടകളില്‍ മോഷണം നടത്തിയ ജെന്റ്‌സ് ബ്യൂട്ടി പാര്‍ലര്‍ ഉടമയെ പോലിസ് അറസ്റ്റ് ചെയ്തു. അഞ്ചങ്ങാടി സെന്ററിലെ മാലിക് ജെന്റ്‌സ് ബ്യൂട്ടി പാര്‍ലര്‍ ഉടമ മുംബൈ സ്വദേശി സബ്ജിപ്പടിയില്‍ താമസിക്കുന്ന പുതുവീട്ടില്‍ മുഹമ്മദാലി(മുന്ന47)യേയാണ് എസ്‌ഐ എ വി രാധാകൃഷ്ണന്‍, സിപിഒമാരായ ഷജീര്‍, ശ്യാം എന്നിവരടങ്ങിയ പോലിസ് സംഘം അറസ്റ്റ് ചെയ്തത്. അഞ്ചങ്ങാടി സെന്ററിലെ ചിന്നക്കല്‍ ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള സീലാന്റ് സുപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഫാനുകള്‍, ജലീലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ നിസയില്‍ നിന്നും ഇന്‍വെര്‍ട്ടര്‍ ബാറ്ററി, ചെമ്പു പാത്രങ്ങള്‍, ഹോട്ടലിനോട് ചേര്‍ന്നുള്ള സെയ്തു മുഹമ്മദിന്റെ മല്‍സ്യവില്‍പ്പന കേന്ദ്രത്തില്‍ നിന്നും ബക്കറ്റുകള്‍ തുടങ്ങിയവ കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു.
ഇതേ തുടര്‍ന്ന് സീലാന്റ് സൂപ്പര്‍ മാര്‍ക്കറ്റിനടുത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിയാനായത്. ഇതേ തുടര്‍ന്ന് കടയുടമകള്‍ ചാവക്കാട് പോലിസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജറാക്കും.

RELATED STORIES

Share it
Top