കടകംപള്ളിയുടെ വസതിയിലേക്ക് നടന്ന യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരേ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്കു യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രവര്‍ത്തകര്‍ പോലിസിനുനേരെ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാന്‍ വിസമ്മതിച്ചത് പ്രദേശത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ടാണു ദേവസ്വം മന്ത്രിയുടെ വസതിയായ തൈക്കാട് ഹൗസിലേക്കു മാര്‍ച്ച് നടത്തിയത്.
അതിനിടെ, ശ്രീപത്മനാഭ ക്ഷേത്രത്തിനടുത്തുള്ള കോട്ടയ്ക്കു മുകളില്‍ കയറി ഹിന്ദു സംഘടനകളിലെ ചിലര്‍ മുദ്രാവാക്യം വിളിച്ചു. പോലിസെത്തിയാണ് ഇവരെ താഴെയിറക്കിയത്.RELATED STORIES

Share it
Top