കഞ്ചിക്കോട് ജിഎച്ച്എസ്എസ് ഐഎംഎ ഏറ്റെടുത്തു

പാലക്കാട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാനത്തെ പൊതു വിദ്യാലങ്ങള്‍ സംരക്ഷിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി പാലക്കാട് കഞ്ചിക്കോട്ടെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഏറ്റെടുത്തു.
സ്‌കൂളിലെ അഞ്ച് ക്ലാസ് റൂമുകള്‍ സ്മാര്‍ട്ടാക്കുന്നതിനായുള്ള അദ്യഘട്ട തുകയായ 15 ലക്ഷം രൂപ ഐഎംഎ ഭാരവാഹികള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. ആദ്യഘട്ടത്തില്‍ സ്‌കൂളിനെ ദത്തെടുത്തു കൊണ്ട് സ്‌കൂളിലെ അഞ്ച് ക്ലാസ് റൂമുകള്‍ പൂര്‍ണായും സ്മാര്‍ട്ടാക്കും.
സാധാരക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ മുഴുവന്‍ വികസനപ്രക്രിയയ്ക്കും ഐഎംഎ സഹായം നല്‍കുമെന്ന് തുക കൈമാറിയ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ ഉമര്‍ അറിയിച്ചു. എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്തു. ഇമേജ് ചെയര്‍മാന്‍ ഡോ. സീതി, ഡോ. ഷറഫുദ്ദീന്‍  പങ്കെടുത്തു.

RELATED STORIES

Share it
Top