കഞ്ചിക്കോട് കോച്ച് ഫാക്ടറി

2008-09 ബജറ്റിലാണ് കോച്ച് ഫാക്ടറി പദ്ധതി പ്രഖ്യാപിച്ചത്. 2012-13 റെയില്‍വേ ബജറ്റില്‍ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാനും അനുമതി ലഭിച്ചു. പദ്ധതിയുമായി സഹകരിക്കാന്‍ ബിഇഎംഎല്‍ താല്‍പര്യം അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രം നിലപാട് അറിയിച്ചിരുന്നില്ല. കഞ്ചിക്കോട്ട് 439 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഹരിയാനയിലെ 161 ഏക്കര്‍ ഭൂമിയിലേക്ക് പദ്ധതി മാറ്റിസ്ഥാപിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നതായി  റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

RELATED STORIES

Share it
Top