കഞ്ചിക്കോട്ടെ വ്യവസായ മേഖല പ്രതിസന്ധിയില്‍

കഞ്ചിക്കോട്: സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നതോടെ വ്യവസായ മേഖലയും പ്രതിസന്ധിയിലാവുന്നു. സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മാത്രം നൂറുക്കണക്കിന് ഫാക്ടറികളാണ് പ്രവര്‍ത്തിക്കുന്നത്.
ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ചരക്കുവാഹനങ്ങളുടെ കുറവാണ് വ്യവസായ മേഖലകളെ പ്രതിസന്ധിയാക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ മെറ്റല്‍ സാമഗ്രികള്‍ തുടങ്ങിയവയുമായി നൂറുക്കണക്കിന് വാഹനങ്ങളാണ് വ്യവസായ മേഖലയിലേക്കെത്തുന്നത്.
എന്നാല്‍ ഡീസല്‍ വില വര്‍ധിച്ചതിനാല്‍ ചരക്കുമായി വരുന്നവര്‍ക്ക് വാടക കൂട്ടി നല്‍കാന്‍ തയ്യാറാവാത്തതാണ് പ്രശ്‌നത്തിന് കാരണം. ഡീസല്‍ ചെലവില്‍ തന്നെ ആയിരത്തോളം രൂപയുടെ വര്‍ധനവാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് അധിക ചെലവുണ്ടാവുന്നത്.
എന്നാല്‍ ഇന്ധന വില വര്‍ധനക്കൊപ്പം ചരക്ക് വാഹനങ്ങള്‍ക്ക് കടത്തുകൂലിയും യഥാസമയം വര്‍ധിപ്പിക്കാത്ത സാഹചര്യമാണുള്ളത്. ഇത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ചരക്കുവാഹനങ്ങള്‍ കുറയാനും കാരണമായി. കര്‍ണാടക, ആഗ്ര, ആസാം എന്നിവിടങ്ങളില്‍ നിന്നുമാണ് കുടുതലായും വ്യവസായ മേഖലകളിലേക്ക് ചരക്കുവാഹനങ്ങള്‍ എത്തുന്നത്.

RELATED STORIES

Share it
Top