കഞ്ചാവ് വേട്ട; പ്രതി കര്‍ണാടകയില്‍ കൊലപാതകക്കേസിലും പ്രതി
kasim kzm2018-03-24T09:55:05+05:30
മുക്കം: കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന അന്തര്‍ സംസ്ഥാന കഞ്ചാവ് സംഘത്തിലെ പ്രധാന കണ്ണി മുക്കത്ത് പിടിയിലായ സംഭവത്തില്‍ അന്വേഷണം പുതിയ ദിശയില്‍. പിടിയിലായ കര്‍ണ്ണാടക ബൈരകുപ്പ സ്വദേശി രാജന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണന്ന് പോലിസ്.
ഒരു കൊലപാതക കേസിലും ആന കൊമ്പ് വില്‍പ്പന കേസിലും ഇയാള്‍ പ്രതിയാണന്ന വിവരം പോലിസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു കേസുകള്‍ ഉണ്ടോയെന്ന് പോലിസ് അന്വേഷിച്ച് വരികയാണ്.കര്‍ണ്ണാടകയിലെ എച്ച് ഡി കോട്ട കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്നവന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണിയാള്.
മുക്കം എസ്ഐ കെ പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നര കിലോ കഞ്ചാവുമായി കര്‍ണ്ണാടക ബൈരക്കുപ്പ സ്വദേശിയായ രാജനെ (42) അഗസ്ത്യന് മുഴി പാലത്തിന് സമീപത്ത് വെച്ച് ഇന്നലെ വൈകിട്ട്പിടികൂടിയത്.
കോഴിക്കോട് റൂറല്‍ എസ്പി എം കെ പുഷ്ക്കരന്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.