കഞ്ചാവ് വില്‍പ്പന എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഹരിപ്പാട്: അടിവസ്ത്രത്തിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചു വച്ച് വില്‍പ്പന നടത്തിയ മൂന്നു എസ്എഫ്‌ഐ നേതാക്കള്‍ അറസ്റ്റില്‍. മണ്ണാറശാല തുലാംപറമ്പ് നടുവത്ത് മുളവന പടീറ്റതില്‍ സൂരജ് (21 ), അനന്തു ഭവനത്തില്‍ അനന്തു (21 ), മണ്ണാറശാല ചെമ്പകശ്ശേരില്‍ അരുണ്‍ (22 ) എന്നിവരെയാണ് ഹരിപ്പാട് പോലിസ് പിടികൂടിയത്. പിടിയിലായവരില്‍ സൂരജ്, ചെങ്ങന്നൂര്‍ ഗവണ്മെന്റ് ഐടിഐ എസ്എഫ്‌ഐ യൂണിറ്റ് ചെയര്‍മാനും അനന്തു എസ്എഫ്‌ഐ യൂണിറ്റ് നേതാവും അരുണ്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനുമാണ്.ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് തമിഴ്‌നാട് എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെന്നു വ്യക്തമായി. ആവശ്യാനുസരണം കഞ്ചാവ് എത്തിച്ചു കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.മുന്‍പും ഇവരില്‍ ചിലരെ പിടികൂടിയെങ്കിലും രാഷ്ട്രീയ ഇടപെടലുകളില്‍ ഇവര്‍ രക്ഷപെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രതികളെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി.

RELATED STORIES

Share it
Top