കഞ്ചാവ് വില്‍പ്പന: എന്‍ജി. വിദ്യാര്‍ഥികള്‍ പിടിയില്‍

ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന  രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയിലായി.കൊല്ലം ശൂരനാട് തെക്കു പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ കനക്കകുന്നു ഗോപസദനത്തില്‍ ഗോവിന്ദ്(23),  പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തില്‍ പൂവാന്നാല്‍ തെക്കേതില്‍  ബിക്കിനായര്‍(23) എന്നിവരാണ് പിടിയിലായത്. വില്പനക്കായി കൊണ്ടുവന്ന നാലേമുക്കാല്‍ ്കിലോയോളം വരുന്ന കഞ്ചാവും ഇവരില്‍ നിന്നും പിടിച്ചെടുത്തു.ഇരുവരും തിരുനെല്‍വേലിയില്‍ എട്ടാം സെമെസ്റ്റര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്.ആലപ്പുഴ  സ്വദേശിയായ യുവാവിനു കഞ്ചാവ് വില്‍ക്കുന്നതിനായി് ഇവര്‍ മാരാരിക്കുളം ബീച്ചില്‍ എത്തിയതെന്നും ഈ യുവാവും നേരത്തെ തിരുനെല്‍ കോളേജില്‍ പഠിച്ചതായി വിവരമുണ്ടെന്നും പോലീസ് പറഞ്ഞു. ചേത്തചല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മാരാരിക്കുളം സി ഐ ,അര്‍ത്തുങ്കല്‍ എസ്‌ഐ,ലഹരിവിരുദ്ധ സ്‌കോഡിലെ അംഗങ്ങളായ രാജ്കുമാര്‍, ഉല്ലാസ്, ഹരികൃഷ്ണന്‍, എബിതോമസ്, മാഹിന്‍, സമീഷ്, എബിന്‍, സുരേഷ്‌കൃഷ്ണ എന്നിവരും ചേര്‍ന്ന് പ്രതികളെ മാരാരിക്കുളം ബീച്ചില്‍വെച്ച് ആസൂത്രിതമായി പിടികൂടുകയായിരുന്നു.

RELATED STORIES

Share it
Top