കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാവ് പിടിയില്‍

അരീക്കോട്: മുക്കത്തും പരിസരങ്ങളിലും ചില്ലറവില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് നല്‍കാനെത്തിയ അരീക്കോട് ഊര്‍ങ്ങാട്ടിരി കല്ലരട്ടിക്കല്‍ സ്വദേശി എരുമ ബഷീര്‍ എന്നറിയപ്പെടുന്ന തിരുത്തിപറമ്പന്‍ ബഷീര്‍ മുക്കം പോലിസിന്റെ പിടിയിലായി. കോഴിക്കോട് റൂറല്‍ ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇയാള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഷാഡോ പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു. പോലിസിന്റെ നീക്കം മനസ്സിലാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.
അരീക്കോട് പള്ളിപ്പടിയില്‍നിന്ന് നാട്ടുകാരുടെയും ഓട്ടോ ഡ്രൈവര്‍മാരുടെയും സഹായത്തോടെയാണു പ്രതിയെ പിടികൂടിയത്. പരിശോധനയില്‍ ഇയാളില്‍നിന്നു 225 ഗ്രാം കഞ്ചാവ് പോലിസ് പിടിച്ചെടുത്തു. നാലു മാസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ 1.500 ഗ്രാം കഞ്ചാവുമായി അരീക്കോട് പോലിസ് പിടികൂടിയിരുന്നു.
ആര്‍ഭാട ജീവിതം നയിക്കുന്ന ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അളവില്‍ കൂടുതല്‍ വിദേശമദ്യം കടത്തുന്നതിനിടെ പിടിയിലായിട്ടുള്ളതാണ്.
കൂടാതെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ സമാനമായ നിരവധി കേസുകളില്‍ പ്രതിയാണ്. പിടികൂടുന്ന സമയങ്ങളില്‍ പോലിസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണ്.
മുക്കം എസ്‌ഐ കെ പി അഭിലാഷ്, അഡീഷനല്‍ എസ് ഐ ഹമീദ് ഇ, എഎസ്‌ഐ ബേബി മാത്യു, എസ് സിപിഒ സലീംമുട്ടത്ത്, സിപിഒമാരായ ശ്രീജേഷ്, ശ്രീകാന്ത്, ശശിധരന്‍, താമരശ്ശേരി ഡിവൈഎസ്പിയുടെ െ്രെകം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ രാജീവ് ബാബു, ഷിബില്‍ ജോസഫ്, ഹരിദാസന്‍, ഷെഫീഖ് നീലിയാനിക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്

RELATED STORIES

Share it
Top