കഞ്ചാവ് വില്‍പന: ഒരാള്‍ റിമാന്‍ഡില്‍; പിടിയിലായത് സ്ഥിരം കുറ്റവാളി

ആലപ്പുഴ: എക്‌സൈസ് എന്‍ഫോഷ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്  കുട്ടാനാട് താലൂക്കില്‍ തകഴി , ഇടത്വ നീരേറ്റുപുറം ഭാഗങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ കഞ്ചാവ് വില്‍പനയ്ക്കിടെ യുവാവ് പിടിയിലായി.
കുട്ടനാട് താലൂക്കില്‍ തലവടി വില്ലേജില്‍ ചക്കുളത്തുകാവ് മുക്കാടന്‍ വീട്ടില്‍ ലാലു ശ്രീലാല്‍ (27 )ആണ് പിടിയിലായത്.  ഇയാളില്‍ നിന്നു വില്‍പനയ്ക്ക്്് ചെറിയ കവറുകളിലായി സൂക്ഷിച്ചിരുന്ന 120 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.  പ്രദേശത്ത് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കുള്‍പ്പെടെ ഇയാള്‍ കഞ്ചാവ് വില്‍പന നടത്തുണ്ടെന്ന പരാതിയെ  തുടര്‍ന്ന്  നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് പിടികൂടാന്‍ കഴിഞ്ഞത്. ആലപ്പുഴ, കോട്ടയം ജില്ലകളീല്‍ അമ്പ്യൂള്‍ ഉള്‍പ്പെടെ, നിരവധി മയക്കുമരുന്ന് കേസുകളില്‍  പ്രതിയായിട്ടുള്ളതും ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്നതുമായ  ഇയാളുടെ പേരില്‍ ക്രിമിനല്‍ കേസുകളൂം നിലവിലുണ്ട്. പ്രതിയെ അമ്പലപ്പുഴ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസറന്മാരായ എന്‍ ബാബു, കുഞ്ഞുമോന്‍, എംകെ സജിമോന്‍   പങ്കെടുത്തു.

RELATED STORIES

Share it
Top