കഞ്ചാവ് റാണിയും കൂട്ടാളിയും നാല് കിലോ കഞ്ചാവുമായി അറസ്റ്റില്‍

തൃശൂര്‍: കുപ്രസിദ്ധ കഞ്ചാവ് റാണി സൈനബയും കൂട്ടാളിയും നാല് കിലോ കഞ്ചാവുമായി ജില്ലാ ആന്റി നര്‍ക്കോട്ടിക്‌സ് സ്‌പെഷല്‍ പോലിസിന്റെ പിടിയിലായി. ആളൂര്‍ സ്വദേശി പാളയംകൊട്ടുകാരന്‍ വീട്ടില്‍ സൈനബ, മുള്ളൂര്‍ക്കര സ്വദേശി പദ്മതീര്‍ത്ഥം വീട്ടില്‍ സജിത്ത് എന്നിവരെയാണ് റൂറല്‍ എസ്പി യതിഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി നര്‍ക്കോട്ടിക്‌സ് സ്‌പെഷ്വല്‍ ഫോഴ്‌സ് അറസ്റ്റ് ചെയതത്.
ചെറുതുരുത്തി പാലത്തിന് സമീപം വച്ചാണ് ഇരുവരും പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ് വാങ്ങി കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയാണ് ഇരുവരും ചെയ്തിരുന്നത്. കിലോക്ക് ഇരുപതിനായിരം രൂപ നിരക്കിലാണ് ഇവര്‍ കഞ്ചാവ് വിറ്റിരുന്നത്. അറസ്റ്റിലായ സൈനബയ്ക്ക് പെരിന്തല്‍മണ്ണ, ആളൂര്‍, കോണത്തുകുന്ന്, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ വീടുകള്‍ ഉള്ളതായി പോലിസ് പറഞ്ഞു.
അറസ്റ്റിലായ സജിത്ത് സൈനബയുടെ കഞ്ചാവ് വിപണന പങ്കാളിയാണ്. കഞ്ചാവ് വലിയ ബിഗ്‌ഷോപ്പറിലാക്കി ചെറുതുരുത്തിയില്‍ എത്തിച്ച ശേഷം പാലത്തിന്റെ പരിസരത്ത് വെച്ച് കൈമാറുമ്പോഴാണ് പ്രതികള്‍ പോലിസിന്റെ പിടിയിലായത്. ഡിവൈഎസ്പി ഫ്രാ ന്‍സിസ് ഷെല്‍ബി, എസ്‌ഐ പി കെ പദ്മരാജന്‍, എസ്‌ഐ മുഹമ്മദ് റാഫി, സീനിയര്‍ സിപിഒമാരായ ജയകൃഷ്ണന്‍, ജോബ്, സി പി ഒലിജു ഇയ്യാനി തുടങ്ങിയവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
കഞ്ചാവ് ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ ഇവരുടെ കയ്യി ല്‍ നിന്നാണ് വാങ്ങാറുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സെനബയ്‌ക്കെതിരെ ചാലക്കുടി, കൊടകര, ഇരിങ്ങാലക്കുട, മാള എന്നീ പോലിസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

RELATED STORIES

Share it
Top