കഞ്ചാവ് മാഫിയ സംഘം വീട് കയറി ആക്രമിച്ചു; വൃദ്ധയ്ക്കും മകനും പരിക്ക്‌

കൊടുങ്ങല്ലൂര്‍: കഞ്ചാവ് മാഫിയ സംഘം വീട് കയറി ആക്രമിച്ചു. പരിക്കേറ്റ വൃദ്ധയേയും മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. എറിയാടും പരിസര പ്രദേശത്തും സ്ഥിരം കഞ്ചാവും മദ്യവും വില്‍പന നടത്തുകയും ഒത്തുകൂടി മദ്യപാനം നടത്തുകയും ചെയുന്ന സംഘത്തിനെതിരേ പ്രദേശ വാസികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വീടുകയറി ആക്രമണം ഉണ്ടായത്. എറിയാട് അറപ്പക്കടവ് ഭാഗത്ത് താമസിക്കുന്ന കേളപ്പശ്ശേരി പ്രഭാകരന്‍ ഭാര്യ സീമന്തിനി(76), മകന്‍ സന്തോഷ് (44) എന്നിവരെയാണ് പരിക്കുകളോടെ കൊടുങ്ങല്ലൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ എസ്‌ഐ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലെത്തിയ പോലിസ് സംഘമാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. മാട് റഷീദ് എന്നറിയപ്പെടുന്ന ഇരേഴുത്ത് റഷീദ് എന്നയാള്‍ ഓടി രക്ഷപ്പെട്ടു. സ്ഥിരം കഞ്ചാവ് വില്‍പ്പന നടത്തുന്ന ക്വട്ടേഷന്‍ തലവനായ മനാഫിന്റെ സംഘമാണ് വീട് കയറി ആക്രമണം നടത്തിയത്.

RELATED STORIES

Share it
Top