കഞ്ചാവ് മാഫിയയുടെ അക്രമത്തില്‍ യുവാവിനു ഗുരുതര പരിക്ക്

താമരശ്ശേരി: കഞ്ചാവ് സംഘത്തിന്റെ അക്രമത്തില്‍ യുവാവിനു ഗുരുതര പരിക്ക്. പൂനൂര്‍ പുറായില്‍ അഷ്‌കര്‍(39)നെയാണ് നാലംഗ സംഘം മാരകായുധങ്ങളുമായി ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പിച്ചത്. വ്യാഴാഴ്ച രാത്രി ചുങ്കം മൃഗാശുപത്രിക്ക് സമീപം വോളിബോള്‍ ഗ്രൗണ്ടിലിരിക്കുകയായിരുന്ന അഷ്‌കറിനെ കാറിലെത്തിയ നാലംഗ സംഘമാണ് അതിക്രൂരമായി മര്‍ദിച്ചത്.
കൂടത്തായി സ്വദേശിയായ കഞ്ചാവ് വില്‍പനക്കാരനെ രണ്ട് മാസം മുമ്പ് ബത്തേരിയില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. രണ്ട് മാസം റിമാന്റിലായ ഇയാള്‍ അഷ്‌കറാണ് തന്നെ ഒറ്റുകൊടുത്തെന്നാരോപിച്ചാണ് സംഘാങ്ങളുമായി വന്ന് അക്രമിച്ചതെന്നും തന്നെ വകവരുത്തുമെന്ന് നിരന്തരം ഫോണില്‍ ഭീഷണിപ്പെടുത്തിയതായും പരിക്കേറ്റയാള്‍ പറയുന്നു.
ഇരുമ്പുവടിയും പട്ടികയും സൈക്കിള്‍ചെയ്ന്‍ തുടങ്ങിയവകൊണ്ടുള്ള അക്രമത്തില്‍ കാലുകളുടെ എല്ലുകള്‍ പൊട്ടിയ നിലയിലാണ്. കൈകള്‍ക്കും പൊട്ടലുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ അഷ്‌കറിനെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികില്‍സ നല്‍കി. സംഭവത്തില്‍ പോലിസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.RELATED STORIES

Share it
Top