കഞ്ചാവ് മാഫിയക്കെതിരേ ശക്തമായ കൂട്ടായ്മ വേണം

കണ്ണൂര്‍: വിദ്യാര്‍ഥികള്‍ക്കിടയി ല്‍ വര്‍ധിച്ചുവരുന്ന കഞ്ചാവ് ഉപയോഗത്തെ ഇല്ലായ്മ ചെയ്യാന്‍ ശക്തമായ കൂട്ടായ്മ ഉണ്ടാവണമെന്ന് വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ആവശ്യപ്പെട്ടു.
എല്ലാ സ്‌കൂളുകളും കേന്ദ്രീകരിച്ച് ഇത്തരം കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ സ്‌കൂള്‍ പിടിഎ മുന്‍കൈയെടുക്കണം. വിസ്ഡം ഇസ്്‌ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഡോ. നജ്മുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റാഷിദ് കടവത്തൂര്‍ അധ്യക്ഷത വഹിച്ചു. ശുക്കൂര്‍ ചക്കരക്കല്‍ ഉല്‍ബോധനം നടത്തി. ജില്ലാ സെക്രട്ടറി ടി കെ ഉബൈദ്, നബീല്‍ കാനു, അബ്ബാസ് ഹാമിദ്, റിയാസ് തലശ്ശേരി, മുഹമ്മദ് ഇജാസ് സംസാരിച്ചു.
അവധിക്കാലം അറിവിന്‍ തണലില്‍ എന്ന പ്രമേയം മുന്‍നിര്‍ത്തി ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്ന ജാലകം’ ത്രിദിന സഹവാസ ക്യാംപ്, മേഖലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഇഖ്‌റഅ് മോറല്‍ സ്‌കൂള്‍, ജൂനിയര്‍ മോറല്‍ സ്‌കൂള്‍, കളിച്ചങ്ങാടം, മേഖലാ നേതൃസംഗമം തുടങ്ങിയ അവധിക്കാല പ്രവര്‍ത്തനങ്ങള്‍ക്ക് സംഗമം അന്തിമ രൂപം നല്‍കി.

RELATED STORIES

Share it
Top