കഞ്ചാവ് കേസ്: യുവാവിന് കഠിനതടവും പിഴയും ശിക്ഷ

വടകര: ട്രെയിന്‍ യാത്രക്കാരനില്‍ നിന്നും രണ്ട് കിലോ 290 ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ യുവാവിന് ശിക്ഷ. പാലക്കാട് തൃത്താല സ്വദേശി മുണ്ടംപള്ളത്ത് എംപി മുസ്തഫ(45)നെയാണ് വടകര എന്‍ഡിപിഎസ് ജഡ്ജ് എം വി രാജകുമാര ശിക്ഷിച്ചത്. രണ്ടര വര്‍ഷം കഠിന തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2016 ജൂലായ് 9നാണ് കേസിനാസ്പദമായ സംഭവം. ചെന്നൈ എഗ്മോര്‍ മാംഗ്ലൂര്‍ എക്‌സ്പ്രസില്‍ നിന്നും കോഴിക്കോട് നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ വച്ച് റയില്‍വെ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top