കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

അടിമാലി: ഇരുമ്പുപാലം  പത്താം മൈല്‍ മേഖലകളില്‍ അടിമാലി നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാളറ കോളനിപ്പാലം പുത്തന്‍പുരക്കല്‍ റെജി ജോസഫ് (ലക്ഷം നവാസ് -52), ഇരുമ്പുപാലം സ്വദേശി സെയ്തുമുഹമദ് (57) എന്നിവരാണ് പിടിയിലായത്.
സെയ്ത് മുഹമ്മദ് 12ാം തവണയാണ് പിടിയിലാവുന്നത്. കഞ്ചാവ് വില്‍പ്പനകാരനാണെന്ന പ്രചാരണം നേടിയെടുക്കുന്നതിനും കൂടുതല്‍ ഉപഭോക്താക്കള്‍ തേടിയെത്താനും വേണ്ടി ഇയാള്‍ മനപ്പൂര്‍വം പിടികൊടുക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാള്‍ കഞ്ചാവ് വില്‍പ്പനക്ക് ഉപയോഗിക്കുന്ന സ്‌കൂട്ടറും പിടിച്ചെടുത്തു.
എക്‌സൈസിന് പുറമെ പോലിസും ഇയാളെ കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്. 17 പൊതികളിലായി സൂക്ഷിച്ചിരുന്ന 79 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. റെജി ജോസഫിനെ 22 ഗ്രാം കഞ്ചാവുമായി കോളനിപ്പാലത്തു നിന്നാണ് പിടികൂടിയത്.

RELATED STORIES

Share it
Top