കഞ്ചാവുമായി പിടിയില്‍

കൊച്ചി: നാഗാലാന്‍ഡില്‍ നിന്നെത്തിച്ച അഞ്ചു കിലോ കഞ്ചാവുമായി മണിപ്പൂര്‍ സ്വദേശിയെ എക്‌സൈസ് പിടികൂടി. ജാങ്‌ഘോംഗം കിപ്‌ജെറി (ജെറി 24) എന്നയാളാണു പിടിയിലായത്. എറണാകുളത്തെ സ്‌കൂളുകള്‍, മാളുകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ വില്‍പന നടത്താനാണു കഞ്ചാവ് എത്തിച്ചതെന്നു ചോദ്യംചെയ്യലില്‍ ജെറി സമ്മതിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ചാവിന് ആഭ്യന്തര വിപണിയില്‍ അഞ്ചുലക്ഷം രൂപ വില വരും. ഇടപ്പള്ളിയിലെ മാളിനു സമീപത്തു നിന്നാണ് ഇയാളെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുരേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രിവന്റീവ് ഓഫിസര്‍മാരായ വി എ ജബ്ബാര്‍, ജയ് മാത്യൂസ്, സിഇഒമാരായ രഞ്ജു എല്‍ദോ തോമസ്, എന്‍ പി ബിജു, എന്‍ ഡി ടോമി, എന്‍ ജി അജിത്കുമാര്‍, സി ജി ഷാബു, ജിജിമോള്‍ എന്നിവരും സംഘത്തിലുണ്ടായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പരിശോധനകളില്ലാത്തതാണ് കേരളത്തിലേക്കു കഞ്ചാവ് എത്താനിടയാക്കുന്നതെന്ന് അസി. എക്‌സൈസ് കമ്മീഷണര്‍ ടി എ അശോക്കുമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top