കഞ്ചാവുകേസുകളിലെ പിടികിട്ടാപ്പുള്ളികള്‍ പിടിയില്‍

ചാലക്കുടി: രണ്ടു കഞ്ചാവുകേസുകളിലായി വര്‍ഷങ്ങളോളം കോടതിയില്‍ ഹാജരാവാതെ മുങ്ങി നടന്നിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍ . കൊച്ചി രവിപുരം മാന്നുള്ളിപ്പാടം കാച്ചപ്പിള്ളി എബിസണ്‍ (32), അങ്കമാലി പള്ളിപ്പാട്ട് വീട്ടില്‍ മാര്‍ട്ടിന്‍  (44) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2009ല്‍ ചാലക്കുടി മാര്‍ക്കറ്റിനു പുറകില്‍ കഞ്ചാവുമായെത്തിയ എബിയെ അന്നത്തെ എസ്‌ഐ കെ കെ സജീവനും സംഘവും പിടികൂടിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയ്യാള്‍ ജാമ്യംനേടി പുറത്തിറങ്ങി മുങ്ങുകയായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് ചാലക്കുടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കഞ്ചാവു വില്‍പനയ്ക്കായി എത്തിയതായിരുന്നു മാര്‍ട്ടിന്‍. രഹസ്യ വിവരത്തെതുടര്‍ന്ന് അവിടെ കാത്തുനിന്നിരുന്ന പോലിസ് സംഘം കയ്യോടെ മാര്‍ട്ടിനെ പിടികൂടി കോടതിയില്‍ ഹാജരാക്കിയെങ്കിലും മാര്‍ട്ടിനും ജാമ്യം നേടി മുങ്ങി.ഇവരെപ്പറ്റി അന്വേഷണമാരംഭിച്ച പോലിസ് സംഘം എബിസണെ തേടി കൊച്ചിയിലെത്തിയെങ്കിലും തൃപ്പൂണിത്തുറ റെയില്‍വേസ്‌റ്റേഷന്‍ പരിസരത്തേക്ക് എബി കുടുംബസമേതം താമസംമാറ്റിയിരിക്കയായിരുന്നു. മാര്‍ട്ടിന്‍ അങ്കമാലിയില്‍ നിന്നും പച്ചാളം ഭാഗത്തായിരുന്നു താമസം തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രണ്ടുപേരും കാക്കനാട് നിന്നും പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്റ്റ് ചെയ്തു.ചാലക്കുടി സിഐ വി ഹരിദാസന്റെ നിര്‍ദ്ദേശാനുസരണം സബ്  ഇന്‍സ്‌പെക്ടര്‍ ജയേഷ്ബാലന്‍, എഎസ്‌ഐ ഡേവീസ് സി വി, സിപിഒമാരായ  റെജി എ യു, രാജേഷ്ചന്ദ്രന്‍, രജീഷ് ടി ആര്‍ എന്നിവര്‍ചേര്‍ന്ന് അറസ്റ്റുചെയ്തു.

RELATED STORIES

Share it
Top