കക്ക ബൂട്ടഴിച്ചു; ഇനി പുതിയ റോളില്‍

[caption id="attachment_313107" align="alignnone" width="550"] .[/caption]

റിയോ ഡി ജനെയ്‌റോ: ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം കക്ക അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ സാവോ പൗലോയ്ക്ക് വേണ്ടി കളിക്കുന്ന കക്ക 2002ല്‍ ലോകകപ്പ് ഉയര്‍ത്തിയ ബ്രസീല്‍ ടീമിലെ അംഗമായിരുന്നു. ബ്രസീല്‍ ക്ലബ്ബായ സാവോ പൗലോയിലൂടെ കരിയര്‍ ആരംഭിച്ച കക്ക 2003ലാണ്  എസി മിലാനിലേക്കെത്തിയത്. 2003 മുതല്‍ 2009 വരെ മിലാന് വേണ്ടി കളിച്ച കക്ക 193 മല്‍സരങ്ങളില്‍ നിന്ന് 70 ഗോളുകള്‍ നേടിയിട്ടുണ്ട്. 2009-2013 സീസണില്‍ സ്പാനിഷ് സൂപ്പര്‍ കബ്ബ് റയല്‍ മാഡ്രിഡില്‍ കളിച്ച കക്ക 85 മല്‍സരങ്ങളില്‍ നിന്ന് 23 ഗോളും സ്വന്തമാക്കിയിട്ടുണ്ട്. 2002-2016 വരെ ബ്രസീല്‍ ദേശീയ ടീമില്‍ കളിച്ച കക്കയുടെ സമ്പാദ്യം 92 മല്‍സരങ്ങളില്‍ നിന്ന് 29 ഗോളാണ്. 2007ല്‍ ബാലന്‍ ഡിയോര്‍ പുരസ്‌കാരവും കക്ക അക്കൗണ്ടിലാക്കിയിട്ടുണ്ട്. വിരമിച്ചെങ്കിലും ഫുട്‌ബോളിലെ മറ്റ് റോളുകളില്‍ താന്‍ സജീവമായിരിക്കുമെന്നും കക്ക പറഞ്ഞു.

RELATED STORIES

Share it
Top