കക്കൂസ് മാലിന്യം വീണ്ടും ഓടയിലേക്ക് ഒഴുക്കി ; നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്ത്താമരശ്ശേരി: കക്കൂസ് മാലിന്യം വീണ്ടും ഓടയിലേക്കൊവുക്കിതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. ദേശീയ പാതയോരത്ത കിടവൂര്‍ സ്‌കൂളിനു സമീപത്തെ വൈലാങ്കര ബില്‍ഡിങില്‍ നിന്നുള്ള മാലിന്യമാണ് ഓടയിലേക്കൊഴുക്കി വിട്ടത്. സ്‌കൂളിനു സമീപത്തെ ദുര്‍ഗന്ധം മൂലം നാട്ടുകാരും പോര്‍ട്ടര്‍മാരും നടത്തിയ പരിശോധനയിലാണ് ഈ കെട്ടിടത്തില്‍ നിന്നാണ് ഓവുചാലിലേക്ക് മാലിന്യം തള്ളുന്നതെന്നു കണ്ടുപിടിച്ചത്. ഇതോടെ ജനങ്ങള്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചു. ആരോഗ്യ വകുപ്പധികൃതരും സംഭവമറിഞ്ഞെത്തി. ചൊവ്വാഴ്ച ഈ ഉടമയുടെ തന്നെ തൊട്ടടുത്ത ഉല്ലാസ് കോളനിയിലെ ഫ്‌ളാറ്റില്‍ നിന്നും കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കിയത് സംഘര്‍ഷത്തിനടയാക്കിയിരുന്നു.

RELATED STORIES

Share it
Top