കക്കൂസ് മാലിന്യം പെരിയാര്‍വാലി കനാലില്‍ തള്ളി

പെരുമ്പാവൂര്‍: എഎം റോഡില്‍ പള്ളിക്കവലയ്ക്കും ചിറമുകളിനും ഇടയിലെ പെരിയാര്‍ വാലിയുടെ കനാലിലേക്ക് കക്കൂസ് മാലിന്യം തള്ളിയതായി പരാതി.
ബുധനാഴ്ച രാത്രി 10.45ന് വലിയ ടാങ്കര്‍ ലോറിയിലാണ് മാലിന്യം തള്ളിയത്. സമീപത്തുള്ള കടയിലെ സിസിടിവി കാമറയില്‍ വാഹനത്തിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്.
കനാലിലൂടെ ഒഴുകിയ മാലിന്യം ചിറമുകള്‍ പള്ളിയുടെ മുന്‍ ഭാഗത്തുള്ള കനാലില്‍ അടിഞ്ഞിരിക്കുകയാണ്. ഇതിനോട് ചേര്‍ന്നുള്ള വീട്ടിലെ കിണറിലെ ജലം കറുത്ത നിറത്തിലായി. വാഴക്കുളം പഞ്ചായത്തിലെ ഹെല്‍ത്ത് വിഭാഗം ജലം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലും കനാലിലേക്ക് മാലിന്യം തള്ളിയിരുന്നു.
മാലിന്യം തള്ളിയ വാഹനത്തിന്റെ ചിത്രങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുള്ളതിനാല്‍ ആലുവ-പെരുമ്പാവൂര്‍ പ്രൈവറ്റ് റോഡിലുള്ള ഇതര സിസിടിവി കാമറകള്‍ പരിശോധിച്ചാല്‍ വാഹനം കണ്ടെത്തുവാന്‍ കഴിയുമെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റസിഡന്റ്—സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്—പെക്ടര്‍ക്ക് പരാതി നല്‍കി.

RELATED STORIES

Share it
Top