കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു; ജനം ദുരിതത്തില്‍

നെടുമ്പാശ്ശേരി: ദേശീയ പാത 47യില്‍ കരിയാട് ഭാഗത്ത് പതിവായി കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നതിനാല്‍ ജനം ദുരിതത്തില്‍. ചൊവ്വാഴ്ചയും ഈ ഭാഗത്ത്്കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളി. ദേശീയപാതയോരത്ത്് വെള്ളമൊഴുകി പോകുന്നതിനായി നിര്‍മ്മിച്ചിട്ടുള്ള ഓടയിലാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്. ഈ ഭാഗത്ത്് നിരവധി വീട്ടുകാര്‍ താമസിക്കുന്നുണ്ട്. രൂക്ഷമായ ദുര്‍ഗന്ധം മൂലം ജനം ദുരിതത്തിലായി. പോലിസും പഞ്ചായത്ത്് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഹെല്‍ത്ത്് വിഭാഗം എത്തി ബ്ലീച്ചിങ് പൗഡര്‍ വിതറി. പുലര്‍ച്ചെയാണ് കക്കൂസ് മാലിന്യം കൊണ്ടുവന്ന്് തള്ളുന്നത്. അതിനാല്‍ മാലിന്യം കൊണ്ടുവന്ന് തള്ളുന്നവരെ കണ്ടെത്താനാകുന്നില്ല. റോഡരില്‍ വാഹനം നിര്‍ത്തിയശേഷം കാനയിലേയ്ക്ക്് മാലിന്യം ഒഴുക്കുകയാണ് പതിവ്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന്് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top