കക്കാക്കുന്നില്‍ ആടിനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

ശാസ്താംകോട്ട: ശൂരനാട് തെക്ക് കക്കാക്കുന്ന്, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ വീടുകളില്‍ വളര്‍ത്തുന്ന ആടുകള്‍ക്കു നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ കെട്ടിയിരുന്ന ആടുകളെയാണ് ആക്രമിച്ചത്. കക്കാക്കുന്ന് ഇഞ്ചക്കാട് വിഷ്ണു ഭവനത്തില്‍ വാമദേവന്റെ വീട്ടിലെ ആടിനെയാണ് നായ്ക്കള്‍ കടിച്ചു കൊന്നത്. കക്കാക്കുന്ന് കാഞ്ഞിക്കല്‍ പടീറ്റതില്‍ മുരളീധരന്‍പിള്ളയുടെയും ശാസ്താംകോട്ട മനക്കര പുഷ്പാലയത്തില്‍ പുരുഷന്റെയും ആടുകള്‍ക്കാണ് മാരകമായി മുറിവേറ്റത്. കഴിഞ്ഞ ദിവസ്സം പുലര്‍ച്ചയോടെയായിരുന്നു സംഭവം. ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെത്തിയപ്പോഴേക്കും നായ്ക്കള്‍ ഓടി രക്ഷപ്പെട്ടിരുന്നു. കൂട്ടമായെത്തിയാണ് നായ്ക്കള്‍ ആടുകളെ ആക്രമിച്ചത്. പ്രദേശത്ത് മുമ്പും നിരവധി തവണ വളര്‍ത്തു മൃഗങ്ങളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു. ശൂരനാട് തെക്ക്, ശാസ്താംകോട്ട, കുന്നത്തൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. നിരവധി തവണ കുട്ടികളടക്കമുള്ള  പ്രദേശവാസികള്‍ക്ക് നായ്ക്കളുടെ കടിയേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

RELATED STORIES

Share it
Top