കംപ്യൂട്ടര്‍ ശൃംഖലയിലെ തകരാര്‍ : ബ്രിട്ടിഷ് എയര്‍വേയ്‌സ് സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചുലണ്ടന്‍: കംപ്യൂട്ടര്‍ ശൃംഖലയില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് തകരാറിലായ ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചതായി കമ്പനി. എന്നാല്‍, വിമാനങ്ങള്‍ വൈകുന്നത് തുടരാനാണ് സാധ്യതയെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ച ഉണ്ടായ നെറ്റ്‌വര്‍ക്ക് തകരാറുമൂലം ഹീത്രു, ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വിമാനങ്ങളാണ് റദ്ദാക്കുകയോ വൈകി പറക്കുകയോ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ ദുരിതത്തിലായി. അതേസമയം, സാങ്കേതിക തകരാറു മൂലം ബുദ്ധിമുട്ടിയ യാത്രക്കാരോട് കമ്പനി ഖേദം പ്രകടിപ്പിച്ചു. യാത്രക്കാര്‍ക്കു തക്കതായ നഷ്ടപരിഹാരം നല്‍കാമെന്നും ഇവര്‍ക്ക് മറ്റു വിമാനങ്ങളില്‍ യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും ബ്രിട്ടിഷ് എയര്‍വേയ്‌സ് അറിയിച്ചു. ഹീത്രു വിമാനത്താവളത്തില്‍ മാത്രം ശനിയാഴ്ച 29 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.

RELATED STORIES

Share it
Top