കംഗാരുക്കള്‍ക്ക് രക്ഷയില്ല, ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ലീഡ്


ജോഹന്നാസ്ബര്‍ഗ്: ആസ്‌ത്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. മൂന്നാം ദിനം കളിപിരിയുമ്പോള്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെന്ന നിലയിലാണുള്ളത്. ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കെ നിലവില്‍ 401 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ഫഫ് ഡുപ്ലെസിസ് (34) ഡീന്‍ എല്‍ഗര്‍ (39) എന്നിവരാണ് ക്രീസില്‍. നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 488 റണ്‍സടിച്ചപ്പോള്‍ ആസ്‌ത്രേലിയയുടെ ഒന്നാം ഇന്നിങ്‌സ്  221 റണ്‍സില്‍ അവസാനിച്ചിരുന്നു.

RELATED STORIES

Share it
Top