ഔഷധ വ്യാപാരികളുടെ രാജ്യവ്യാപകമായ കടയടപ്പ് സമരം 30ന്തൃശൂര്‍: ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്റ് ഡ്രഗിസ്റ്റിസ് അസോസിയേഷന്‍ ആഹ്വാനപ്രകാരം 30 ന് രാജ്യവ്യാപകമായി നടത്തുന്ന കടയടപ്പ് സമരം ജില്ലയിലെ ഔഷധ വ്യാപാരികളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗികളുടേ ജീവന് തന്നെ ഭീഷണിയായ ഓണ്‍ലൈന്‍ ഫാര്‍മസിയും ഇ പോര്‍ട്ടലും നടപ്പിലാക്കാതിരിക്കുക, ജിഎസ്ടി നടപ്പാക്കുന്ന തീയതിക്ക് മുമ്പുള്ള ദിവസം ഔഷധ വ്യാപാരികളുടെ പക്കലുള്ള നീക്കിയിരുപ്പ് സ്റ്റോക്കിന് സര്‍ക്കാരില്‍ അടച്ച വാറ്റ് നികുതി തിരിച്ചുനല്‍കാനുള്ള ഉത്തരവിറക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. ജില്ലയിലെ 90 ശതമാനം ഔഷധ വ്യാപാര സ്ഥാപനങ്ങളും കടയടപ്പ് സമരത്തില്‍ പങ്കെടുക്കും. ന്യായവില മരുന്നു ഷോപ്പുകളുടേയും പിന്തുണ സമരത്തിനുണ്ടാകും. ആശുപത്രി ഫാര്‍മസികളെ സമരത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കില്ല. കടയടപ്പ് ദിവസം അവശ്യമരുന്നുകള്‍ അസോസിയേഷന്റെ പഴയ നടക്കാവിലുള്ള ഓഫിസിലെ 0487- 2424729 നമ്പറില്‍ വിളിച്ചുപറഞ്ഞാല്‍ എവിടെ വേണമെങ്കിലും എത്തിച്ചുനല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി അന്‍വര്‍, എ ബി രാജേഷ്,  സുരേഷ് കെ വാര്യര്‍,  ടി ഡി ജോയ്, ആര്‍ എന്‍ ശങ്കരനാരായണന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top