ഔറംഗാബാദ് ശാന്തമാവുന്നു

ഔറംഗാബാദ്: വര്‍ഗീയ സംഘര്‍ഷം കലുഷിതമാക്കിയ മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു. രണ്ടു സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ പോലിസ് അതിജാഗ്രത പാലിക്കുകയാണെന്നും ചില നിയന്ത്രണങ്ങള്‍ തുടരുന്നുണ്ടെന്നും പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് സര്‍വീസുകള്‍ക്ക് വിലക്ക് തുടരും. നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട 17കാരന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. അക്രമികള്‍ തീക്കൊളുത്തിയതിനെ തുടര്‍ന്ന് കെട്ടിടത്തിലകപ്പെട്ട മറ്റൊരു 65കാരനും മരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി നഗരത്തിലെ മോട്ടികരാഞ്ച് മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. അനധികൃത വെള്ളക്കണക്ഷന്‍ വിച്ഛേദിച്ചതിന് ചിലര്‍ വര്‍ഗീയ നിറം നല്‍കിയതാണ് സംഘര്‍ഷത്തിനു കാരണമായത്.

RELATED STORIES

Share it
Top