ഔറംഗാബാദ് കലാപംഅക്രമികള്‍ക്കൊപ്പം പോലിസ് നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തില്‍ ഈയിടെയുണ്ടായ വര്‍ഗീയ കലാപത്തിനിടയില്‍ അക്രമികള്‍ക്കൊപ്പം പോലിസുകാര്‍ നടക്കുന്ന വീഡിയോ പുറത്തായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലിസ് ഉത്തരവിട്ടു.
വെള്ളിയാഴ്ച രാത്രി ഔറംഗാബാദ് നഗരത്തില്‍ വാഹനങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും തീവയ്ക്കുന്ന ജനക്കൂട്ടത്തോടൊപ്പം പോലിസുകാര്‍ അണിചേരുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ദൃശ്യങ്ങള്‍ പോലിസിനു കൈമാറാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവയുടെ ആധികാരികത പരിശോധിച്ച് പോലിസുകാര്‍ക്ക് പങ്കുണ്ടെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും എഡിജിപി (ക്രമസമാധാനം) ബിപിന്‍ ബിഹാരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. നഗരത്തില്‍ സമാധാനം കൈവന്നിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മുതിര്‍ന്ന പോലിസുദ്യോഗസ്ഥനെ മുംബൈയിലേക്ക് മാറ്റിയെന്നും ബിഹാരി പറഞ്ഞു.

RELATED STORIES

Share it
Top