ഔറംഗസേബ് കശ്മീരി പണ്ഡിറ്റുകളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന് യോഗി ആദിത്യനാഥ്


ലക്‌നോ: കശ്മീരി പണ്ഡിറ്റുകളെ ഔറഗംസേബ് നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്്. ബനാറസില്‍ നടന്ന പരിപാടിക്കിടെയാണ് യോഗിയുടെ വിവാദ പ്രസ്താവന. ഔറംഗസേബ് കശ്മീരി പണ്ഡിറ്റുകളെ പീഡിപ്പിച്ചപ്പോള്‍ രക്ഷപെടാനായി അവര്‍ സിഖ് ഗുരുവായ തേഗ് ബഹദൂറിനെ സമീപിക്കുകയും നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് പരാതി പറയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഔറംഗസേബ് ബഹദൂറിനെയും തടവിലാക്കിയെന്നാണ് യോഗി ആദിത്യനാഥിന്റെ ആരോപണം. സിഖ് ഗുരുക്കളില്‍ ഒമ്പതാമനാണ് തേഗ് ബഹദൂര്‍. നേരത്തെ മുഗള്‍ രാജാവായ അക്ബറിനെതിരെയും ആദിത്യനാഥ് രംഗത്ത് വന്നിരുന്നു.

RELATED STORIES

Share it
Top