ഓഹരിവിപണി സര്‍വകാല റെക്കോര്‍ഡില്‍മുംബൈ: ഓഹരി സൂചികകള്‍ സര്‍വകാല റെക്കോര്‍ഡില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 314.92 പോയന്റ് നേട്ടത്തില്‍ 30248.17ല്‍ വ്യാപാരം നിര്‍ത്തി. ദേശീയ സൂചികയായ നിഫ്റ്റി 90.45 പോയന്റ് ഉയര്‍ന്ന് 9407.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കിങ്, ടെലികോം മേഖലകളിലാണ് ഉയര്‍ച്ച പ്രകടമായത്.
ഭാരതി എയര്‍ട്ടലിന്റെ ഓഹരിയില്‍ എട്ട് ശതമാനം ഉയര്‍ച്ചയുണ്ടായി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്ഡിഎഫ്‌സി, മാരുതി, ആക്‌സിസ് ബാങ്ക്, സിപ്ല, ടാറ്റ മോട്ടോഴ്‌സ് എന്നീ കമ്പനികള്‍ നേട്ടത്തിലും വിപ്രോ, ടി.സി.എസ്, എച്ച് സിഎല്‍ ടെക്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്  എന്നീ കമ്പനികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

RELATED STORIES

Share it
Top