ഓസീസ് പരമ്പര: ഇന്ത്യയെ മിതാലി രാജ് നയിക്കുംന്യൂഡല്‍ഹി: ഇന്ത്യയില്‍ വച്ച് നടക്കുന്ന ആസ്‌ത്രേലിയക്കെതിരായ വനിതാ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ മിതാലി രാജ് നയിക്കും. മാര്‍ച്ച് 12 മുതല്‍ 18 വരെ വഡോദരയിലാണ് മല്‍സരം. ഹര്‍മന്‍പ്രീത് കൗറാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 2017 മുതല്‍ 20120 വരെയുള്ള ഐസിസി വനിതാ ചാംപ്യന്‍ഷിപ്പിനോടനുബന്ധിച്ചാണ് മല്‍സരം. ഈയിടെ ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പരയില്‍ മിതാലിരാജിന്റെ നായകത്വത്തില്‍ ഇന്ത്യന്‍ പെണ്‍പട അവരെ 2-1ന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയിരുന്നു. ശേഷം നടന്ന അഞ്ച് മല്‍സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യ 3-1ന് സ്വന്തമാക്കിയിട്ടുണ്ട്. സ്‌ക്വാഡ്: മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, പൂനം റൗത്ത്, ജമീമ റോഡ്രിഗസ്, വേദ കൃഷ്്്ണ മൂര്‍ത്തി, മോന മെഷ്രാം, സുഷ്മ വര്‍മ, ഏക്താ ബിഷ്റ്റ്, പൂനം യാദവ്, രാജേശ്വരി ഗായക്‌വാഡ്, ശിഖ പാണ്ഡെ, സുകന്യാ പരിഡ, പൂജ വസ്ത്രകാര്‍, ദീപ്തി ശര്‍മ.

RELATED STORIES

Share it
Top