ഓസീസിനെ ചാമ്പലാക്കി മോണി മോര്‍ക്കല്‍; ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ ജയംകേപ്ടൗണ്‍: ആസ്‌ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 322 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തിയ 430 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് 107 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മോണി മോര്‍ക്കലിന്റെ ബൗളിങാണ് ഓസീസിനെ തകര്‍ത്തത്. കേശവ് മഹാരാജ് രണ്ടും കഗിസോ റബാദ ഒരു വിക്കറ്റും സ്വന്തമാക്കി. 32 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. ബാന്‍ക്രോഫ്റ്റ് 26 റണ്‍സെടുത്തും മിച്ചല്‍ മാര്‍ഷ് 16 റണ്‍സെടുത്തും പുറത്തായി.നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 311 റണ്‍സെടുത്തപ്പോള്‍ ഓസീസ് 255 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാം ഇന്നിങ്‌സില്‍ 373 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്ക ഓസീസിന് 430 റണ്‍സ് വിജയ ലക്ഷ്യം സമ്മാനിക്കുകയായിരുന്നു.

RELATED STORIES

Share it
Top