ഓള്‍ഡ് സ്‌പൈസ് ഡിയോഡ്രന്റ് ഉപയോഗിച്ച നിരവധി പേര്‍ക്ക് ചൊറിച്ചിലും പൊള്ളലും

old-space,
ന്യയോര്‍ക്ക്: ഓള്‍ഡ് സ്‌പൈസ് ഡിയോഡ്രന്റ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, പ്രശ്‌സ്ത ബ്രാന്റായ ഓള്‍ഡ് സ്‌പൈസ് ഡിയോഡ്രന്റ് ഉപയോഗിച്ച ന്യൂയോര്‍ക്കിലെ നിരവധി പേര്‍ക്ക് ചൊറിച്ചിലും പൊള്ളലും. പ്രമുഖ കമ്പനിയായ പ്രോക്ട്ടര്‍ ആന്റ് ഗാംമ്പിളിന്റെ ഉല്‍പ്പന്നമായ ഓള്‍ഡ് സ്‌പൈസ് ഉപയോഗിച്ച 1000 ത്തോളം പേരുടെ ശരീരത്തില്‍ ചൊറിച്ചില്‍ വന്നതായും പൊള്ളിയതു പോലുള്ള പാടുകള്‍ അനുഭവപ്പെട്ടതുമായാണ് പരാതി. ഉല്‍പ്പന്നതിനെതിരേ ന്യൂയോര്‍ക്കില്‍ കേസ്സും ഫയല്‍ ചെയ്തിട്ടുണ്ട്.
ഓള്‍ഡ് സ്‌പൈസിന്റെ 13 ഓളം ഉല്‍പ്പന്നങ്ങള്‍ക്കെതിരേയും പരാതിയുണ്ട്. സ്വാഗര്‍, ക്ലാസ്സിക്ക് ഫ്രഷ്, പ്യൂര്‍ സ്‌പോര്‍ട്ട് ഹൈ എന്‍ഡുറന്‍സ് ബ്രാന്റ് എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ഇന്റര്‍നെറ്റില്‍ ആദ്യം ഉല്‍പ്പന്നത്തെ പ്റ്റിയുള്ള പരാതി പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ലഭിച്ച ആയിരത്തോളം കേസ്സുകളെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് പൊതു താല്‍പ്പര്യ ഹരജിക്കാരന്‍ പറഞ്ഞു. ഉല്‍പ്പന്നം നിരോധിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.
[caption id="attachment_62758" align="alignnone" width="635"]oldspice2 ഡിയോഡ്രന്റ് ഉപയോഗിച്ച് പൊള്ളിയ പാടുകള്‍[/caption]

RELATED STORIES

Share it
Top