ഓള്‍ഡ് മൈസൂരില്‍ ശക്തി തെളിയിച്ച് ജെഡിഎസ്; നില മെച്ചപ്പെടുത്തി ബിജെപി

ബംഗളൂരു: ജനസംഖ്യയുടെ 15 ശതമാനം വൊക്കലിംഗ സമുദായമായ ഓള്‍ഡ് മൈസൂര്‍ ഭാഗങ്ങളില്‍ തങ്ങളുടെ ശക്തി തെളിയിച്ച് ജെഡിഎസ്. അതേസമയം സ്ഥിരമായി ജെഡിഎസ്-കോണ്‍ഗ്രസ് പോരാട്ടത്തിനു ദൃക്‌സാക്ഷിയാവുന്ന ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ പിരിമുറുകിയ വാക്‌പോരാട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ബിജെപിയുടെ തന്ത്രം ഫലം കണ്ടതായി വേണം കരുതാന്‍.
61 സീറ്റുകളുള്ള ഓള്‍ഡ് മൈസൂരില്‍ 14 സീറ്റുകളില്‍ ബിജെപി വിജയിച്ചിരിക്കുകയാണ്. 2013ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാലു സീറ്റുകള്‍ മാത്രമാണു സ്വന്തമാക്കാന്‍ സാധിച്ചിരുന്നത്. അതേസമയം 2013ലെ തിരഞ്ഞെടുപ്പില്‍ 27 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്സിന് 18 സീറ്റുകള്‍ മാത്രമാണ് ഇവിടെ നേടാനായത്. വൊക്കലിംഗക്കാരുടെ ഭുരിപക്ഷമായ ഈ മേഖലയില്‍ ജെഎഡിഎസിന്റെ വിജയം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ രൂപീകരണത്തിന് പ്രധാന പങ്ക് വഹിക്കുന്ന കോണ്‍ഗ്രസ്സിന്റെ പിന്നോട്ടുപോക്കും ബിജെപിയുടെ നിലമെച്ചപ്പെടുത്തലും ഞെട്ടിക്കുന്നതാണ്.
ഇതിനു മുമ്പായി ഒരിക്കലും ബിജെപി ഇത്ര നല്ല വിജയം ഈ മേഖലയില്‍ കൈവരിച്ചിട്ടില്ല. ഈ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രചരണങ്ങള്‍ ആരംഭിച്ചത് മൈസൂര്‍ മേഖലയിലെ ചനര്‍ജനഗര്‍ ജില്ലയില്‍ നിന്നാണെന്നതും ശ്രദ്ധേയമാണ്.
സ്വന്തം ജന്മനഗരമായിരുന്നിട്ടു കൂടി ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യയുടെ തോല്‍വി ഞെട്ടിക്കുന്നതാണ്.

RELATED STORIES

Share it
Top