ഓറഞ്ചില്‍ മുങ്ങി പറങ്കിപ്പട; തോല്‍വി മൂന്ന് ഗോളിന്


ജനീവ: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് തോല്‍വി. ഹോളണ്ട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് പറങ്കിപ്പടയെ നാണം കെടുത്തിയത്. ആദ്യ പകുതിയിലാണ് മല്‍സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. കോമന്റെ കീഴിലെ ഓറഞ്ച് പടയുടെ ആദ്യ വിജയമാണിത്.
11ാം മിനിറ്റില്‍ മെംഫിസ് ഡിപയിലൂടെയാണ് ഹോളണ്ട് അക്കൗണ്ട് തുറന്നത്. 32ാം മിനിറ്റില്‍ റ്യാന്‍ ബാബലിലൂടെ ഹോളണ്ട് അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. പിന്നീട് ആദ്യ പകുതിക്ക് തൊട്ടുമുമ്പ് വാന്‍ ഡിജിക്കിലൂടെ ഹോളണ്ട് ലീഡ് മൂന്നാക്കി ഉയര്‍ത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാന്‍സെലോ ചുവപ്പ് കാര്‍ഡ് കൂടെ കണ്ടതോടെ പോര്‍ച്ചുഗല്‍ 10 പേരായി ചുരുങ്ങി.  രണ്ടാം പകുതിയില്‍ റൊണാള്‍ഡോയ്ക്ക് പകരം നെറ്റോയുമായാണ് പറങ്കിപ്പടയിറങ്ങിയത്. ഇന്നലത്തെ മല്‍സരത്തില്‍ ഗോളടിക്കാന്‍ കഴിയാത്തതോടെ തുടര്‍ച്ചയായി 10ാം മല്‍സരത്തിലും ഗോള്‍ നേട്ടം കൈവരിക്കുന്ന താരമെന്ന ബഹുമതി സ്വന്തമാക്കാന്‍ റൊണാള്‍ഡോയ്ക്കായില്ല.

RELATED STORIES

Share it
Top