ഓര്‍ക്കാട്ടേരി അക്രമം; 11 പേര്‍ അറസ്റ്റില്‍

വടകര: ഏറാമല പഞ്ചായത്തിലെ ഓര്‍ക്കാട്ടേരി മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം, ആര്‍എംപിഐ പ്രവര്‍ത്തകരായ 11 പ്രതികള്‍ അറസ്റ്റില്‍. ഓര്‍ക്കാട്ടേരി ടൗണിലെ സൂര്യകാന്തി ടെക്‌സ്റ്റൈല്‍സ് കുത്തിത്തുറന്ന് പണം കവര്‍ന്ന് കടയിലെ സാധനങ്ങള്‍ നശിപ്പിച്ച കേസിലും, ആര്‍എംപിഐ പ്രവര്‍ത്തകനായ ഒകെ ചന്ദ്രന്റെ വീടും, കാറും അക്രമിച്ച കേസില്‍ ഏഴ് സിപിഎം പ്രവര്‍ത്തരും, സിപിഎം പ്രവര്‍ത്തകനായ ബ്രിജിത്ത് ബാബു, നിഷാദ് എന്നിവരെ വെട്ടിയ കേസില്‍ നാലു ആര്‍എംപിഐ പ്രവര്‍ത്തകരുമാണ്  അറസ്റ്റിലായത്.
കാര്‍ത്തികപ്പള്ളി മലയില്‍ സുരേന്ദ്രന്‍ (43), ഓര്‍ക്കാട്ടേരി കാട്ടു കണ്ടംകുനി കെകെ സബിന്‍ (24), ഓര്‍ക്കാട്ടേരി ഒടിക്കുനി പി മിഥുന്‍ (21), ഏറാമല പയ്യത്തൂര്‍ നിരളത്ത് ബൈജു (30), കുന്നുമ്മക്കര ചാമുണ്ടി പറമ്പത്ത് വിജേഷ് (27), കുന്നുമ്മക്കര അടിയേരി കുനി ബ്രിജിത്ത് ബാബു (25), ഏറാമല കോമത്ത് വിനോദന്‍ (35), എന്നീ സിപിഎം പ്രവര്‍ത്തകരും, കാര്‍ത്തികപ്പള്ളി മീത്തലെ പീടികയില്‍ ദാമോദരന്‍ (55), കുരിഞ്ഞാലിയോട് പടിക്കുതാഴ കുനി സനല്‍കുമാര്‍ (33), വൈക്കിലശ്ശേരി കുഞ്ഞിക്കണ്ടിയില്‍ സദാശിവന്‍ (49), കുറിഞ്ഞാലിയോട് പനോളി ഫിറോസ് (26) എന്നീ ആര്‍എംപിഐ പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. ഇതില്‍ സിപിഎം പ്രവര്‍ത്തകരായ ബ്രിജിത്ത് ബാബു, വിനോദന്‍ എന്നിവര്‍ ഒഴികെയുള്ള ബാക്കി ഒമ്പത് പ്രതികളെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top