ഓരുമുട്ട് സ്ഥാപിക്കേണ്ട പ്രദേശങ്ങളില്‍ ഷട്ടറുകള്‍ സ്ഥാപിക്കണം : നെല്‍ചെടികള്‍ കരിഞ്ഞുണങ്ങുന്നുഹരിപ്പാട്: ശുദ്ധജല ക്ഷാമവും ഓരുവെള്ള ഭീഷണിയും കാരണം വിളവെടുപ്പിനു പാകമായ നെല്‍ചെടികള്‍ കരിഞ്ഞുണങ്ങുന്നു. കരുവറ്റ, ചെറുതന കൃഷിഭവന്‍ പരിധികളില്‍ കണ്ണഞ്ചേരി, പോത്തനോടി- തുലാത്തങ്കേരി പാടശേഖരങ്ങളിലാണ് വിളവെടുപ്പിനു പാകമായ നെല്‍ചെടികല്‍ കരിഞ്ഞ് നശിക്കുന്നത്.
പാടശേഖരങ്ങളില്‍ ശുദ്ധമായ വെള്ളം കയറ്റാന്‍ കഴിയാതെ പാടങ്ങള്‍ വിണ്ടുകീറികിടക്കുന്ന അവസ്ഥയാണുള്ളത്. ചില പാടശേഖരങ്ങളില്‍ ഓരുവെള്ളത്തിന്റെ സാന്നിദ്ധ്യവും നെല്ലിന്റെ ഓല മഞ്ഞിച്ച് കരിഞ്ഞുണങ്ങാന്‍ കാരണണായി. കൃഷിയിറക്കി 50 ദിവസം പിന്നിട്ട പാടശേഖരങ്ങളില്‍ ഓരു വെള്ളം കയറിയാല്‍ നെല്ലോല മഞ്ഞ നിറത്തിലായി നെന്മണികള്‍ പതിരായിമാറുമെന്ന് കൃഷി ഓഫിസര്‍ വ്യക്തമാക്കി. നെല്ല് സംരക്ഷണത്തിനുള്ള ഏക പോംവഴി ഓരുവെള്ളം പാടത്ത് കയറാതെ സൂക്ഷിക്കുകയെന്നതാണ്.
പുറം ബണ്ടുകള്‍ ഒക്‌ടോബര്‍ മാസത്തിലെ ഇടുകയാണെങ്കില്‍ മാത്രമെ ജില്ലയിലെ പാടശേഖരങ്ങളെ ഓരുവെള്ള ഭീഷണിയില്‍ നിന്ന് രക്ഷിക്കാനാവൂ. വര്‍ഷങ്ങളായി കര്‍ഷകര്‍ക്ക് ഗുണകരമല്ലാത്ത തരത്തിലാണ് ഇറിഗേഷന്‍ വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നത്. കൃഷിയിറക്കി രണ്ടുമാസം പിന്നിട്ടതിനു ശേഷമാണ് ഓരു വെള്ളം തടയാന്‍ പല സ്ഥലങ്ങളിലും പുറം ബണ്ടുകള്‍ സ്ഥാപിച്ചത്.
ഓരുമുട്ട് സ്ഥാപിക്കേണ്ട  പ്രദേശങ്ങളില്‍ സ്ഥിരം സംവിധാനമായി ഷട്ടറുകള്‍ സ്ഥാപിച്ചാല്‍ ആവശ്യത്തിന് അനുസരിച്ച്തുറന്നുംഅടച്ചും കൃഷിയെസംരക്ഷിക്കാന്‍ കഴിയും. ഇതിനു വകുപ്പു തലത്തില്‍ യാതൊരു നടപടിയുംസ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top