ഓരാടംപാലം, കൂട്ടിലങ്ങാടി പാലം നവീകരണം; കേന്ദ്ര അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചുഅങ്ങാടിപ്പുറം: ദേശീയപാത 213ല്‍ കടലുണ്ടിപുഴയ്ക്ക് കുറുകെയുള്ള കൂട്ടിലങ്ങാടി പാലവും അങ്ങാടിപ്പുറത്ത് ചെറുപുഴയ്ക്ക് കുറുകെയുള്ള ഒാരാടംപാലവും പുതുക്കിപ്പണിയുന്നതിന് അനുമതി ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചു. ടി എ അഹമ്മദ് കബീര്‍ എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചതാണിക്കാര്യം. 2017-18 കേന്ദ്ര വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് അനുമതി ലഭിക്കുന്നതിനാണു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍, ഓരാടംപാലം വീതി കൂട്ടി പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തുന്നതിനു പാലത്തിന്റെ പരിശോധനയും മറ്റും നടത്തുന്നതിന് ആവശ്യമായ തുക പൊതുമരാമത്ത് വകുപ്പ് അനുവദിക്കുകയും ദേശീയപാത വിഭാഗത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒാരാടംപാലത്തിന്റെ വിശദമായ പദ്ധതി റിപോര്‍ട്ട് ദേശീയപാത വിഭാഗം തയ്യാറാക്കി വരികയാണ്.

RELATED STORIES

Share it
Top