ഓഫിസില്‍ ജീന്‍സും ടി ഷര്‍ട്ടും ധരിക്കരുതെന്ന്

ജയ്പൂര്‍: ജീന്‍സും ടി ഷര്‍ട്ടും ധരിച്ച് ജീവനക്കാര്‍ ഓഫിസില്‍ വരരുതെന്ന് രാജസ്ഥാന്‍ തൊഴില്‍വകുപ്പ്. ജീന്‍സ്, ടി ഷര്‍ട്ട് പോലുള്ളവ മാന്യതയില്ലാത്ത വസ്ത്രങ്ങളാണെന്നു കാണിച്ചാണ് ലേബര്‍ കമ്മീഷണര്‍ ഗിരിരാജ് സിങ് കുശ്‌വ ഇക്കഴിഞ്ഞ 21ന് തൊഴിലാളികള്‍ക്കായുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. ജീന്‍സും ടി ഷര്‍ട്ടും ധരിച്ച് ജോലിക്ക് വരുന്നത് ഓഫിസ് മര്യാദയ്ക്ക് വിരുദ്ധമാണ്. എല്ലാ ജീവനക്കാരും ഓഫിസ് മര്യാദ പാലിക്കാന്‍ ഉത്തരവാദിത്തമുള്ളവരാണ്. അതിനാല്‍ തന്നെ സാധാരണ പാ ന്റ്‌സും ഷര്‍ട്ടും മാത്രമേ ജീവനക്കാര്‍ ധരിക്കാവൂ- സര്‍ക്കുലറി ല്‍ വ്യക്തമാക്കുന്നു.
അതേസമയം സര്‍ക്കുലറിനെതിരേ തൊഴിലാളികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. നിര്‍ദേശം അംഗീകരിക്കില്ലെന്നും സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ലേബര്‍ കമ്മീഷണറോട് ആവശ്യപ്പെടുമെന്നും ഓള്‍ രാജസ്ഥാ ന്‍ എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റ് പറഞ്ഞു.

RELATED STORIES

Share it
Top