ഓണ്‍ലൈന്‍ വ്യാപാര ഏജന്റ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഓണ്‍ലൈന്‍ വ്യ ാപാര ഏജന്റെന്ന് ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ വഴി ഇലക്ട്രോണിക് സാധനങ്ങളുടെ വില്‍പനയുടെ ഇടനിലക്കാരെന്നു ധരിപ്പിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് തൊട്ടില്‍പാലം സ്വദേശികളായ പി വി ആദര്‍ശ് (20), സല്‍മാനുല്‍ ഫാരിസ്(21) എന്നിവരെ കാസര്‍കോട് ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്.
സൈബര്‍ സെല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തി ല്‍ കാസര്‍കോട് ടൗണ്‍ എഎസ്‌ഐയുടെ കോട്ടയത്ത് വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തീരൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് ഭാഗങ്ങളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്നവരുമായും വ്യാപാരികളുമായും ബന്ധപ്പെട്ട് ഇടനിലക്കാരെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുകയാണ് സംഘത്തിന്റെ രീതി. ഇതിനായി ആദ്യം ഓണ്‍ലൈനില്‍ നിന്ന് ഇലക്ട്രോണിക് ഉല്‍പന്ന വ്യാപാരികളുടെ വിവരങ്ങള്‍ ശേഖരിക്കും. പിന്നീട് ഒഎല്‍എക്‌സ് പോലുള്ള ആപ്പുകള്‍ വഴി മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍പന നടത്തുന്നവരുടെ വിവരങ്ങളും ശേഖരിക്കും.
അതിനു ശേഷം ഇവരുടെ ഇടയില്‍ നിന്ന് പണം തട്ടുകയാണ് സംഘത്തിന്റെ രീതി. ഈ രീതിയില്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പറയപ്പെടുന്നു.

RELATED STORIES

Share it
Top