ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തത് മൊബൈല്‍ ഫോണ്‍; കിട്ടിയത് ഇഷ്ടിക

ഔറംഗാബാദ്: ഓണ്‍ലൈന്‍ വഴി മൊബൈല്‍ ഫോണിന് അപേക്ഷിച്ച യുവാവിന് കിട്ടിയത് ഇഷ്ടിക. സംഭവത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റിനെതിരേ യുവാവ് പോലിസില്‍ പരാതി നല്‍കി. മഹാരാഷ്ട്രയിലാണ് സംഭവം. മഹാരാഷ്ട്രയിലെ ഹഡ്‌കോ സ്വദേശിയായ ഗഞ്ചന്‍ ഖരാത്ത് എന്ന യുവാവ് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റില്‍ കണ്ട 9134 രൂപയുടെ മൊബൈ ല്‍ ഫോണിന് ഓര്‍ഡര്‍ നല്‍കി.
ഒരാഴ്ച കഴിഞ്ഞ് ഫോണ്‍ എത്തിയതായി ഖരാത്തിനു സന്ദേശം ലഭിച്ചു. തുടര്‍ന്ന് പാര്‍സല്‍ കൈപ്പറ്റിയ ഖരാത്ത് തുറന്നുനോക്കിയപ്പോള്‍ ഫോണിനു പകരം ഇഷ്ടികക്കട്ടയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇഷ്ടിക കണ്ടതിനെ തുടര്‍ന്ന് ഖരാത്ത് കൊറിയര്‍ കൊണ്ടുവന്ന ആളെ വിളിച്ച് സംഭവം അറിയിച്ചു. പാര്‍സല്‍ കൊണ്ടുതരുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും അതിനുള്ളില്‍ എന്താണെന്നു നോക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നുമായിരുന്നു മറുപടി. തുടര്‍ന്നാണ് ഖരാത്ത് ഓണ്‍ലൈ ന്‍ സൈറ്റിനെതിരേ ഹര്‍സല്‍പൂര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top