ഓണ്‍ലൈന്‍ ടാക്‌സി സംഘര്‍ഷം: പോലിസിനെതിരേ ആരോപണം

കോഴിക്കോട്: സ്‌റ്റേഡിയം ജംഗ്ഷനില്‍ രണ്ടു ദിവസം മുമ്പുണ്ടായ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെ ഭരണ പക്ഷ യൂണിയനില്‍പെട്ട െ്രെഡവര്‍മാര്‍ നടത്തിയ സംഘര്‍ഷത്തില്‍ പോലിസിനെതിരേ ആരോപണമുയര്‍ന്നു.
പോലിസിന്റെ കണ്‍മുന്നില്‍ വെച്ച് കാറിലുണ്ടായിരുന്ന സ്ത്രീക്കെതിരെ സിഐടിയുകാാരായ നഗരത്തിലെ ടാക്‌സി െ്രെഡവര്‍മാര്‍ കൈയ്യോങ്ങി അസഭ്യം പറഞ്ഞിട്ടും ഒന്നും ചെയ്തില്ലെന്നു മാത്രമല്ല അക്രമം നടത്തിയവരെ സമാശ്വസിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നുവെന്നാണ് ആരോപണം.
ഒരു പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിനും ഹോട്ടലിനും മുന്നില്‍ ധാരാളമാളുകള്‍ നോക്കി നില്‍ക്കെ സിനിമാ സ്‌റ്റൈലില്‍ ബൈക്കുകളിലെത്തിയ അക്രമിസംഘം ഓണ്‍ലൈന്‍ ടാക്‌സി െ്രെഡവര്‍മാരെ മര്‍ദ്ധിച്ച് ഭീഷണിപ്പെടുത്തിയിട്ടും ആരെയും സാക്ഷികളാക്കാന്‍ പോലിസിന് കഴിഞ്ഞിരുന്നില്ല.അകമത്തിനിരയായ വനിതയുടെ പരാതിയില്‍ സ്‌റ്റേഡിയം ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമായിരുന്നു പോലിസെത്തി തെളിവെടുപ്പ് നടത്തിയത്.ഭരണപക്ഷ യൂണിയനില്‍പെട്ട െ്രെഡവര്‍മാര്‍ ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ക്കെതിരെ നല്‍കിയ പരാതിയും പോലിസ് സ്വീകരിച്ചിട്ടുണ്ട്. നിരന്തരമായി തങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായിട്ടും ഒരു നേരത്തെ അന്നത്തിനു വേണ്ടി വണ്ടിയോടിക്കാന്‍ കഴിയാത്ത സാഹചര്യമാണുളളതെന്ന് അറുപതോളം ഓണ്‍ലൈന്‍ ടാക്‌സി െ്രെഡവര്‍മാര്‍ വ്യക്തമാക്കുന്നു. അക്രമം നടത്തിയവര്‍ ഭരണ പക്ഷ യൂണിയനില്‍പെട്ടവരായതിനാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാതെ കേസ് ഒതുക്കി തീര്‍ക്കുന്നതിനാണ് പോലിസിനുമേല്‍ സമ്മര്‍ദ്ധം.

RELATED STORIES

Share it
Top