ഓണ്‍ലൈന്‍ ചൂതാട്ടം: ലോട്ടറി നടത്തിപ്പുകാരനെ പ്രതിചേര്‍ത്തു

ചക്കരക്കല്ല്: കണ്ണൂരിലെ ഓണ്‍ലൈന്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട് മഞ്ജു ലോട്ടറി ഏജന്‍സി നടത്തിപ്പുകാരനായ മഞ്ജുഷിനെ പ്രതിചേര്‍ത്തു. കഴിഞ്ഞദിവസം ആറ്റടപ്പ മട്ടോളംപാറ സ്വദേശി വിനോദ്(50), കൂത്തുപറമ്പ് മറോളിയിലെ സി രതീഷ്(34), മുഴപ്പിലങ്ങാട്ടെ പി ദീപേഷ്(39) എന്നിവരെ ഓണ്‍ലൈന്‍ ചൂതാട്ടത്തിനിടെ എസ്‌ഐ പി ബിജുവും സംഘവും അറസ്റ്റ് ചെയ്തിരുന്നു.
ഇവരാണ് മഞ്ജുഷിന്റെ പങ്ക് പോലിസിനോടു വെളിപ്പെടുത്തിയത്. വിനോദിന്റെ തങ്കേക്കുന്നിലെ വീട് കേന്ദ്രീകരിച്ചായിരുന്നു ചൂതാട്ടം. പോലിസ് നടത്തിയ സമര്‍ഘമായ നീക്കത്തിനൊടുവിലാണ് സംഘം കുടുങ്ങിയത്. വിനോദിന്റെ വീട്ടിലെ ഒരുമുറി ചൂതാട്ടത്തിനായി മാറ്റിവയ്ക്കുകയായിരുന്നു. വിനോദിനെ ചോദ്യം ചെയ്തപ്പോഴാണ് ചൂതാട്ടത്തിന് പിന്നില്‍ വന്‍ കണ്ണികളുണ്ടെന്നു വ്യക്തമായത്. വീട്ടില്‍നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടര്‍, ലാപ്‌ടോപ്, മൊബൈലുകള്‍ എന്നിവ പരിശോധിച്ചുവരികയാണ്. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ തട്ടിപ്പിന്റെ പൂര്‍ണവിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ബ്ലേഡ്‌സംഘങ്ങള്‍ ഉള്‍പ്പെടെ ഈ ചൂതാട്ടത്തിന്റെ ഭാഗമാണെന്നാണ് പോലിസിന് ലഭിച്ച വിവരം.

RELATED STORIES

Share it
Top